രോഹിത് ശർമയ്ക്ക് വീണ്ടും പരിക്ക് , ഇന്ത്യൻ ക്യാമ്പിൽ ആശങ്ക | T20 World Cup 2024
ജൂൺ 9ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെയാണ് ടി 20 ലോകകപ്പിൽ ഇന്ത്യ അടുത്തതായി നേരിടുക .അയർലൻഡിനെതിരെ ഇതേ വേദിയിൽ ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തിൽ വിജയിച്ചപ്പോൾ, പാകിസ്ഥാൻ യുഎസ്എയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി, വെള്ളിയാഴ്ച പരിശീലന സെഷനിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തള്ളവിരലിൽ പരിക്ക് പറ്റിയിരിക്കുകയാണ്. റെവ്‌സ്‌പോർട്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സംഭവം നടക്കുമ്പോൾ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് നവാനെതിരെ രോഹിത് നെറ്റ്‌സിൽ ബാറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ നായകന് […]