എംഎസ് ധോണിയെ പിന്തള്ളി ടി20യിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി മാറി രോഹിത് ശർമ്മ | Rohit Sharma
ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലണ്ടിനെതിരെ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വെറും 96 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ 12.2 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 37 പന്തിൽ 52 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ T20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി […]