മിന്നുന്ന പ്രകടനത്തോടെ ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കി റിയാൻ പരാഗ് | Riyan Parag
ഐപിഎൽ 2024-ന്റെ സെൻസേഷണൽ താരമാണ് ഈ 22-കാരനായ ആസാമിസ് ക്രിക്കറ്റർ. 2019 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് റിയാൻ പരാഗ്. തുടക്കകാലത്ത്, തുടർച്ചയായി മോശം ഫോമിൽ ആയിരുന്നെങ്കിൽ കൂടി രാജസ്ഥാൻ റോയൽസ് ഈ താരത്തിന് മതിയാവുവോളം അവസരങ്ങൾ നൽകിയിരുന്നു. ഇക്കാര്യത്തിൽ ആരാധകരിൽ നിന്ന് തന്നെ രാജസ്ഥാൻ റോയൽസ് വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. എന്നാൽ, ടീം മാനേജ്മെന്റ് ഈ യുവതാരത്തിൽ വലിയ പ്രതീക്ഷകളാണ് അർപ്പിച്ചിരുന്നത്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി വരികയും, കുമാർ സംഘഗാര പരിശീലക റോൾ […]