രണ്ടാം സ്ഥാനം ഉറപ്പിക്കണം , സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.13 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. കൊല്‍ക്കത്തയോട് തോറ്റാല്‍ ഈ രണ്ടാം സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് വിജയിച്ചാൽ അവർ രണ്ടാം സ്ഥാനത്തെത്തും. കൊല്‍ക്കത്തയോട് തോല്‍ക്കുകയും സണ്‍റൈസേഴ്‌സ് ഹൈദരബാദ് അവരുടെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ കൂപ്പുകുത്തും. […]