‘ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്ത് ആദ്യ ഇലവനിൽ കളിക്കണം’ : ടോം മൂഡി | Sanju Samson
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കുറച്ച് മത്സരങ്ങളിൽ സഞ്ജുവിന് പകരമായി ഋഷഭ് പന്ത് കളിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി പറഞ്ഞു.നീണ്ട നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് ഐപിഎല്ലിൽ ഡെൽഹിക്കായി മികച്ച പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനും ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇടംകയ്യൻ താരമായതിനാൽ പന്ത് ആദ്യ മത്സരങ്ങളിൽ കളിക്കണമെന്നും ,മധ്യനിരയിൽ രണ്ട് വലംകൈയ്യൻമാരുമായി കളിക്കത്തിനേക്കാൾ നല്ലത് പന്തിനെ കളിപ്പിക്കുന്നതാണ്.സാംസൺ ഒരു സ്പെഷ്യലിസ്റ്റ് നമ്പർ 3 ആണെന്നും മുൻ SRH […]