‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെയല്ല ഇന്ത്യയുടെ നഷ്ടമാണ്’ : ഗൗതം ഗംഭീർ | Sanju Samson
ഐപിഎൽ 2024 ൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പുറത്തെടുത്തത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിൽ സഞ്ജുവും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും പണ്ഡിറ്റുകളും സാംസണെ ടീമിൽ ഉൾപ്പെടുത്താൻ പിന്തുണക്കുകയും ഇതിനകം ബിസിസിഐയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്റർ ഗൗതം ഗംഭീറാണ് ഇപ്പോൾ സഞ്ജുവിനെ പിന്തുണച്ച് […]