Browsing category

Cricket

രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ വമ്പൻ നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ സഞ്ജു സാംസൺ | Sanju Samson

ജയ്പൂരിലെ സവായ് മാൻസിഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള 2024 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്‌ഷ്യം മറികടന്നു.ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും ചേർന്ന് മികച്ച തുടക്കമാണ് റോയൽസിന് നൽകിയത്.25-ൽ 35 റൺസെടുത്ത ബട്ട്‌ലറെ പിയൂഷ് ചൗള പുറത്താക്കി, ജയ്‌സ്വാൾ ഈ സീസണിലെ തൻ്റെ […]

‘സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഉണ്ടാകണം, രോഹിതിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം’ : ഹർഭജൻ സിംഗ് | Sanju Samson

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ സ്പിന്നർ ഹർഭജൻ സിംഗ്. കെ എൽ രാഹുലിൻ്റെയോ ഹാർദിക് പാണ്ഡ്യയുടെയോ ശുഭ്മാൻ ഗില്ലിൻ്റെയോ ഋഷഭ് പന്തിന്റെയോ പേരല്ല ഹർഭജൻ തെരെഞ്ഞെടുത്തത് എന്നത് എടുത്തുപറയേണ്ടതാണ്. ജയ്പൂരിൽ നടന്ന ഐപിഎൽ 2024 ൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷം പങ്കിട്ട ട്വീറ്റിൽ, അടുത്തതായി ഇന്ത്യയെ ആരാണ് നയിക്കേണ്ടതെന്ന് ഹർഭജൻ പറഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എംഐ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ […]

മുംബൈ ഇന്ത്യൻസിനെതിരെയുള്ള തകർപ്പൻ സെഞ്ചുറിക്ക് ശേഷം സഞ്ജു സാംസണോട് നന്ദി പറഞ്ഞ് യശസ്വി ജയ്‌സ്വാൾ | IPL2024 | Yashasvi Jaiswal

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന യശസ്വി ജയ്സ്വാൾ തകർപ്പൻ സെഞ്ച്വറിയുമായി തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്‌ടപ്പെട്ടത്.ജൈസ്വാൾ വെറും 60 ബോളിൽ 9 ഫോറും ഏഴ് സിക്സ് അടക്കമാണ് 104 റൺസ് നേടിയത്. സഞ്ജു […]

‘യശസ്വി ജയ്‌സ്വാളിന് ആരുടേയും ഉപദേശം ആവശ്യമില്ല’: മുംബൈക്കെതിരെ സെഞ്ച്വറി നേടിയ യുവ ഓപ്പണറെ പ്രശംസിച്ച് സഞ്ജു സാംസൺ | IPL2024

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് സീസണിലെ ഏഴാം ജയം സ്വന്തമാക്കി പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാൻ റോയല്‍സ്. സവായ്‌ മാൻസിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ എട്ട് പന്ത് ശേഷിക്കെയാണ് രാജസ്ഥാൻ റോയല്‍സ് മറികടന്നത്. യുവതാരം യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് എത്തിയ മത്സരത്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്‌ടപ്പെട്ടത്.ജൈസ്വാൾ വെറും 60 ബോളിൽ 9 ഫോറും ഏഴ് […]

തകർത്തടിച്ച് തിലക് വർമയും നെഹാൽ വധേരയും , രാജസ്ഥാൻ റോയൽസിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യമായി മുംബൈ ഇന്ത്യൻസ് | IPL2024

രാജസ്ഥാൻ റോയൽസിന് 180 റൺസ് വിജയ ലക്‌ഷ്യം നൽകി മുംബൈ ഇന്ത്യൻസ്. തുടക്കത്തെ തകർച്ചക്ക് ശേഷം 65 റൺസ് നേടിയ തിലക് വർമയും 49 റൺസ് നേടിയ നെഹാൽ വധേരയും ചേർന്നാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടി. 20 റൺസ് എടുക്കുന്നതിനിടയിൽ മുംബൈക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു.തിലക് വർമ-നെഹാൽ വധേര നേടിയ 99 റൺസ് കൂട്ടുകെട്ടാണ് മുംബൈയെ മികച്ച നിലയിൽ എത്തിച്ചത്. […]

ഫോമിലല്ലാത്ത യശസ്വി ജയ്‌സ്വാളിനെ സഞ്ജു സാംസൺ ഒഴിവാക്കുമോ ? | IPL2024

ഐപിഎൽ 2024ലെ 38-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ജയ്പൂരിൽ ഏറ്റുമുട്ടും. സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഇതുവരെ ഒരു കളിയിൽ മാത്രമാണ് പരാജയപ്പെട്ടത്, ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്. മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം നിർണായകമാണ് കാരണം പ്ലെ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യത വർധിപ്പിക്കാൻ ഇന്ന് വിജയിച്ച മതിയാവു. രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഓപ്പണർ […]

‘ആരാധകരുടെ പ്രതീക്ഷകൾ എന്നെ അലട്ടുന്നില്ല’: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ | IPL 2024

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്നുമാണ് മുംബൈ ഇന്ത്യൻസിലേക്ക് ഹർദിക് പാണ്ട്യ ഒരു തിരിച്ചു വരവ് നടത്തിയത്. മുംബൈയിൽ രോഹിത് ശർമയ്ക്ക് പകരം നായകനായി ചുമതലയേറ്റത് മുതൽ ഹർദിക്കിന് കാര്യങ്ങൾ അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഓൾറൗണ്ടർ മൈതാനത്തും രോഹിത് ആരാധകരുടെയും രോഷം നേരിട്ടു.ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ഹാർദിക് മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കുകയും എംഐ നാല് തവണ തോൽക്കുകയും പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു.”വെല്ലുവിളികൾ […]

‘ആർസിബിയുടെ തോൽവിക്ക് കാരണക്കാരൻ ദിനേശ് കാർത്തിക്’ : കരണ്‍ ശര്‍മക്ക് സിംഗിൾസ് നിഷേധിച്ചതിനെതിരെ വലിയ വിമർശനം | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു റണ്ണിന്റെ വേദനാജനകമായ തോൽവി ഏറ്റുവാങ്ങി.ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായ തോൽവികൾക്ക് അറുതിവരുത്തിയെന്ന് തോന്നിച്ചെങ്കിലും ഒടുവിൽ ഒരു റണ്ണിന് വീണു. ആദ്യം ബാറ്റ് ചെയ്ത കെകെആർ 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് ആണ് നേടിയത്.14 പന്തിൽ 48 റൺസെടുത്ത ഫിൽ സാൾട്ടാണ് കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നേടിയ […]

വിരാട് കോലിയുടെയും ബാബർ അസമിൻ്റെയും ലോക റെക്കോർഡ് തകർത്ത് മുഹമ്മദ് റിസ്വാൻ | Mohammad Rizwan

അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരെയുള്ള രണ്ടാംമത്സരത്തിൽ സമഗ്രമായ വിജയത്തോടെ പാകിസ്ഥാൻ പരമ്പരയിൽ മുന്നിലെത്തി.ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെത്തിയ മുഹമ്മദ് ആമിർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്ഥാൻ 12.1 ഓവറിൽ 90 റൺസിന് കിവീസിനെ പുറത്താക്കി. മൂന്നാം ഓവറിൽ ടിം സെയ്‌ഫെർട്ടിനെ പുറത്താക്കി അഫ്രീദി പാകിസ്താന് മികച്ച തുടക്കം നൽകി.അമീർ തുടർച്ചയായി രണ്ട് വിക്കറ്റും വീഴ്ത്തി. […]

‘ഐപിഎല്ലിൽ 300 റൺസ് നേടിയാലും അത്ഭുതപ്പെടാനില്ല’: ദിനേശ് കാർത്തിക് | IPL2024

കഴിഞ്ഞ 17 വർഷമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാവുന്ന മാറ്റം നോക്കുമ്പോൾ അധികം വൈകാതെ തന്നെ ഐപിഎല്ലിൽ 300 റൺസ് നേടുമെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ 287/3 ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് 300 എന്ന സ്‌കോർ നേടിയത്.കഴിഞ്ഞ വർഷം ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരെ നേപ്പാൾ മൂന്നിന് 314 റൺസെടുത്തിരുന്നു. “ഐപിഎല്ലിൽ വലിയ ടോട്ടലുകൾ […]