Browsing category

Cricket

സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് കൂട്ടുകെട്ടിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വമ്പൻ സ്‌കോറുമായി രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് സഖ്യത്തിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.മൂന്നാം വിക്കറ്റില്‍ […]

‘കഴിഞ്ഞ സീസണിൽ നിന്ന് ഞാൻ പഠിച്ചത് കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കുക എന്നതാണ്’ : സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് അവർ. കളിച്ച നാല് കളികളിലും അവർ വിജയിച്ചു. സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസി മികവിലാണ് രാജസ്ഥാൻ റോയൽസ് അപരാജിത കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലുള്ള തൻ്റെ സമീപകാല വിജയത്തെക്കുറിച്ച് സാംസൺ തുറന്നുപറഞ്ഞു. ലീഗ് അതിൻ്റെ സ്വഭാവം കാരണം സങ്കീർണ്ണമാകുമെന്നും കാര്യങ്ങൾ ലളിതമാക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ് കൊണ്ടും സഞ്ജു മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ […]

‘ടി 20 ലോകകപ്പിൽ കെ എൽ രാഹുലിനെയും ഋഷഭ് പന്തിനെയും മറികടന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവും’ : ബ്രാഡ് ഹോഗ് | Sanju Samson

ഐപിഎല്ലിൻ്റെ 17-ാം പതിപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്.ഈ സീസണിൽ നിരവധി ഉയർന്ന സ്‌കോറിംഗ് ഏറ്റുമുട്ടലുകൾ ഇതിനകം കളിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരേയും ആകർഷിക്കുന്ന ഒരു ടീം രാജസ്ഥാൻ റോയൽസ് ആണ്.ആദ്യ ഐപിഎൽ ചാമ്പ്യന്മാർ ഈ വർഷത്തെ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല. ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം ഓരോ താരത്തിനും നിര്‍ണായകമായി മാറും. ഇതിനകം തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് അരങ്ങേറുന്നത്.ടീം ഇന്ത്യയ്ക്കായി ആരാണ് വിക്കറ്റ് കീപ്പുചെയ്യാൻ പോകുന്നത് […]

‘ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്നു പേരും വേണം’ : സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കണം

സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ അസാധാരണമായ ഒന്നായിരിക്കുമെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് വിശ്വസിക്കുന്നു. 2007 ലെ ഉത്ഘാടന വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് ടി 20 കിരീടം നേടാൻ സാധിച്ചിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിൽ 160-ലധികം സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന ശിവം ദുബെ സിഎസ്‌കെയ്‌ക്കായി മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലെ സ്പിൻ-സൗഹൃദ സാഹചര്യങ്ങൾ കണക്കിലെടുത്ത് […]

ഇമ്പാക്ട് പ്ലെയറെ എങ്ങനെ ഉപയോഗിക്കണം ? : ബുദ്ധിപൂർവമായ നീക്കവുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ, അതിന് ഒരൊറ്റ ഉത്തരമേ പറയാൻ ഉള്ളൂ, സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇതുവരെ കളിച്ച നാലിൽ നാല് കളികളും മനോഹരമായി ജയിച്ച രാജസ്ഥാൻ റോയൽസ് ടീം നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ബാറ്റിംഗ്, ബൌളിംഗ്, ഫീൽഡിങ് അടക്കം എല്ലായിടത്തും സഞ്ചു സാംസൺ റോയൽസ് ടീം കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം തന്നെയാണ്. ടീമിന്റെ ഈ മികവിനും ഒപ്പം തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു […]

‘സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടാവണം’ : ബ്രയാൻ ലാറ |Sanju Samson

ഇത് ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമല്ലെന്നും രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൻ്റെ ഭാഗമാകാമെന്നും ഇതിഹാസ താരം ബ്രയാൻ ലാറയും മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡുവും പറഞ്ഞു. ടി20 ലോകകപ്പിനുള്ള ടീമിനെ ഏപ്രിൽ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മുതിർന്ന ദേശീയ സെലക്ടർമാർ ഐപിഎൽ 2024-ൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഓരോ സ്ഥാനത്തിനും ഇന്ത്യക്ക് ധാരാളം പ്രശ്‌നങ്ങളുണ്ടെങ്കിലും, വിക്കറ്റ് കീപ്പർ സ്ലോട്ടിനായുള്ള മത്സരവും ശക്തമാവുകയാണ്. ഇരുബാറ്റർമാരും ഈ ഐപിഎല്ലിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളുടെ […]

സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയിൻ ബോണ്ട്‌ |Sanju Samson | IPL2024

ഐപിൽ പതിനേഴാം സീസണിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം നടത്തുന്ന ടീമാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . സീസണിൽ ഇതുവരെ കളിച്ച നാലിൽ നാല് കളികളും ജയിച്ച രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. ലാസ്റ്റ് കളിയിൽ ബാംഗ്ലൂർ എതിരെയാണ് റോയൽസ് ടീം 6 വിക്കറ്റ് ജയത്തിലേക്ക് എത്തിയത് അതേസമയം റോയൽസ് ടീം അപരാജിത കുതിപ്പ് തുടരുമ്പോൾ നായകൻ സഞ്ചു വി സാംസൺ മികവിനെയും പുകഴ്ത്തുകയാണ് […]

‘ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്യാപ്റ്റനാണ് എംഎസ് ധോണി, 3 ഐസിസി ട്രോഫികൾ വേറെ ആർക്കും കഴിയില്ല’ : ഗൗതം ഗംഭീർ | IPL2024

മുൻ ഇന്ത്യൻ ഓപ്പണറും നൈറ്റ് റൈഡേഴ്‌സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ എംഎസ് ധോണിയി ഒരുമിച്ച് കളിച്ചതിനെക്കുറിച്ച് അനുസ്മരിച്ചു. ചെന്നൈയിൽ നടക്കുന്ന സിഎസ്‌കെയും കെകെആറും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2024 മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഗംഭീർ നൈറ്റ് റൈഡേഴ്‌സിൻ്റെ ക്യാപ്റ്റനായിരുന്ന കാലത്ത് ധോണിയുമായും സൂപ്പർ കിംഗ്‌സുമായും ഉള്ള തൻ്റെ മത്സരം താൻ ആസ്വദിച്ചിരുന്നുവെന്ന് പറഞ്ഞു. ഗൗതം ഗംഭീർ ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയെ രണ്ട് ഐപിഎൽ കിരീട വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു.ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച […]

ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ | IPL2024

മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന കോഹ്‌ലിയാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് തികച്ച ആദ്യ താരം. മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന രോഹിത് ശർമ്മ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിൽ വെറും 27 പന്തിൽ 49 റൺസെടുത്തു. ഈ ഇന്നിംഗ്‌സിന് മുമ്പ്, രോഹിത് 33 […]

കോഹ്‌ലിയോ രാഹുലോ ഇല്ലാതെ ടീം മികച്ചതാണെങ്കിൽ…: ടി20 വേൾഡ് കപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ധൈര്യമായിരിക്കാൻ അഗാർക്കറോട് വോൺ |T20 World Cup 2024

2024 ലെ ടി 20 ലോകകപ്പ് അടുത്തുവരികയാണ് .ജൂൺ 1 മുതൽ ജൂൺ 29 വരെ വെസ്റ്റ് ഇൻഡീസും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും സഹകരിച്ച് ആതിഥേയത്വം വഹിക്കുന്നതിനാൽ ഒരു ചരിത്ര സംഭവമായി മാറുന്ന ടി20 ലോകകപ്പ് 2024-ൻ്റെ ഷെഡ്യൂൾ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കി.2024. യുഎസ്എ vs കാനഡ ടൂർണമെൻ്റിൻ്റെ ആദ്യ മത്സരം കളിക്കും. ഇതാദ്യമായാണ് ഒരു ഐസിസി ലോകകപ്പ് ടൂർണമെൻ്റിൽ അമേരിക്കയിൽ മത്സരങ്ങൾ നടക്കുന്നത്. 9 വേദികളിലായി 55 മത്സരങ്ങളാണ് ടൂർണമെൻ്റിൽ നടക്കുക.T20 […]