‘രോഹിതിന് ഒരു സീസൺ കൂടി നൽകാമായിരുന്നു’ : ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് യുവരാജ് സിംഗ് | Rohit Sharma | IPL 2024
ഐപിഎൽ 2024 സീസണിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കാനുള്ള മുംബൈ ഇന്ത്യൻസിൻ്റെ തീരുമാനത്തിൽ അഭിപ്രായവുമായി ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. രോഹിത്തിന് ഒരു വർഷം കൂടി നായകനാക്കമായിരുന്നെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് ഐപിഎൽ കിരീടങ്ങളുടെ ട്രാക്ക് റെക്കോർഡ് ഉദ്ധരിച്ച് രോഹിതിൻ്റെ നേതൃത്വ യോഗ്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ ആദ്യ സീസണില്‍ വൈസ് ക്യാപ്റ്റനാക്കുകയും രോഹിത്തിനെ ക്യാപ്റ്റനാക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും യുവി വ്യക്തമാക്കി. ” നായകനായി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നത് […]