‘ബിസിസിഐ വാര്‍ഷിക കരാർ’ : ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്ത് , 7 കളിക്കാരെ ഒഴിവാക്കി, നാല് പേർക്ക് സ്ഥാനക്കയറ്റം | BCCI central contract
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ഇന്ത്യൻ ടീമിനായുള്ള വാർഷിക കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ചു. മുൻനിര വിഭാഗങ്ങൾ (ഗ്രേഡ് A+) ഒഴികെ ബാക്കിയുള്ള മൂന്ന് ഗ്രേഡുകളിൽ വലിയ മാറ്റങ്ങളുണ്ടായി.വാര്‍ഷിക കരാറില്‍നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്തായി. താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തിലാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ പിന്നീട് ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. […]