‘രാജ്‌കോട്ടിൽ ഇന്ത്യയെ രക്ഷിച്ച് ക്യാപ്റ്റൻ’ : ടെസ്റ്റ് അർദ്ധശതകത്തിനായുള്ള 6 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശർമ്മ | IND vs ENG
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ പോരാട്ടം നയിച്ചത്. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡും ടോം ഹാർട്ട്‌ലിയും ചേർന്ന് ഇന്ത്യയുടെ യുവ ടോപ് ഓർഡറിനെ തകർത്തതിന് ശേഷം രോഹിത് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകി.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരെ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായിരുന്നു. ഇംഗ്ലീഷ് ബൗളർമാരായ മാർക്ക് വുഡാണ് ഫോമിലുള്ള യശസ്വി ജയ്‌സ്വാളിൻ്റെയും ശുഭ്മാൻ […]