Browsing category

Cricket

ഒലി പോപ്പിന് ഇരട്ട സെഞ്ച്വറി നഷ്ടമായി , ഇന്ത്യക്ക് മുന്നിൽ 231 റൺസ് വിജയ ലക്ഷ്യവുമായി ഇംഗ്ലണ്ട് |IND vs ENG

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇംഗ്ലണ്ട്. ഒലി പോപ്പിന്റെ 196 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് എത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 റൺസിന്‌ അവസാനിച്ചു. 278 പന്തിൽ നിന്നും 21 ബൗണ്ടറികളോടെയാണ് പോപ്പ് 196 റൺസ് നേടിയത്. ഇന്ത്യക്കായി ബുംറ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി. 6 വിക്കറ്റിന് 316 എന്ന നിലയിൽ നിന്നും നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 339 ൽ നിൽക്കെ ഏഴാം വിക്കറ്റ് […]

‘ബാസ്ബോൾ ഇന്ത്യയിൽ നടപ്പാവില്ല’ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് സൗരവ് ഗാംഗുലി | IND vs ENG

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 350 റൺസ് സ്‌കോർ ചെയ്‌തിരുന്നെങ്കിൽ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിക്കുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. “ഇന്ത്യ പരമ്പര നേടും, അത് 4-0 അല്ലെങ്കിൽ 5-0 വിജയിക്കുമോ എന്നതാണ് വിഷയം. ഓരോ ടെസ്റ്റും നിർണായകമാകും. നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് ജയിക്കാമായിരുന്നു.ഇന്ത്യൻ മണ്ണിൽ 230 […]

‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്നാണിത്’ : സെഞ്ച്വറി നേടിയ ഓലി പോപ്പിനെ പ്രശംസകൊണ്ട് മൂടി ജോ റൂട്ട് | Ollie Pope

രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിനെ തിരിച്ചുവരാൻ സഹായിച്ചത് ഓലി പോപ്പ് നേടിയ മിന്നുന്ന സെഞ്ചുറിയാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 77 ഓവറിൽ 316-6 എന്ന സ്‌കോറിലെത്തിക്കാൻ പോപ്പിന് സാധിച്ചു.പോപ്പ് 148 റൺസിന് പുറത്താവാതെ നിൽക്കുകയാണ് ,ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 126 റൺസിനെ ലീഡ് നേടികൊടുക്കാനും സാധിച്ചു.ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 246ന് മറുപടിയായി ഇന്ത്യ 436ന് പുറത്തായിരുന്നു. തകർപ്പൻ സെഞ്ച്വറി നേടിയ ഒല്ലി പോപ്പിനെ ടീമംഗം ജോ […]

ബെൻ സ്റ്റോക്‌സിനെ പുറത്താക്കി കപിൽ ദേവിൻ്റെ റെക്കോർഡിന് ഒപ്പമെത്തി രവിചന്ദ്രൻ അശ്വിൻ | Ravichandran Ashwin

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ബെൻ സ്റ്റോക്‌സിനെ പുറത്താക്കി ഇന്ത്യൻ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ തൻ്റെ പേര് റെക്കോർഡ് ബുക്കുകളിൽ കുറിച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 12-ാം തവണയാണ് അശ്വിൻ സ്റ്റോക്‌സിനെ പുറത്താക്കുന്നത്. അശ്വിൻ തൻ്റെ കളിജീവിതത്തിൽ സ്റ്റോക്‌സിനെതിരെ 232 റൺസ് മാത്രമാണ് വഴങ്ങിയത്. സ്റ്റോക്‌സിനെതിരെ അശ്വിൻ കളിച്ച 25 ഇന്നിംഗ്‌സുകളിൽ ഇംഗ്ലീഷ് ഓൾറൗണ്ടർക്കെതിരെ ആധിപത്യം സ്ഥാപിച്ചു.ക്രിക്ബസിൻ്റെ അഭിപ്രായത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു ബാറ്ററെ പുറത്താക്കുന്ന ഇന്ത്യൻ ബൗളറുടെ കാര്യത്തിൽ […]

മിന്നുന്ന സെഞ്ചുറിയുമായി ഒലി പോപ്പ് , രണ്ടാം ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട് | India vs England

ഒലി പോപ്പിന്റെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തിൽ ഹൈദരാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ 126 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട്. 163 ന് 5 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് 316 എന്ന നിലയിലേക്ക് എത്തിക്കാൻ പോപ്പിന്റെ സെഞ്ചുറിക്ക് സാധിച്ചു. 208 പന്തുകൾ നേരിട്ട പോപ്പ് 17 ബൗണ്ടറികളോടെ 148 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 316 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റ് ശേഷിക്കെ 126 […]

’92 വർഷത്തിന് ശേഷം ആദ്യമായി’:80കളിൽ പുറത്തായി യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും രവീന്ദ്ര ജഡേജയും

യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും രവീന്ദ്ര ജഡേജയും മികച്ച സ്കോർ നേടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 436 റൺസിൻ്റെ കൂറ്റൻ സ്‌കോറാണ് നേടിയത്. മൂവരും ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തെ മികച്ച രീതിയിൽ നേരിട്ടെങ്കിലും സെഞ്ച്വറി നേടാൻ സാധിച്ചില്ല.ജയ്‌സ്വാൾ 80 റൺസെടുത്ത് പുറത്തായപ്പോൾ രാഹുലും ജഡേജയും യഥാക്രമം 86, 87 റൺസെടുത്തു. ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 80കളിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ പുറത്താകുന്ന ആദ്യ സംഭവമാണ് 80കളിലെ മൂവരുടെയും പുറത്താകൽ.80 കളിൽ […]

ബിഹാറിനെതിരെ തുടക്കത്തിലേ ആഞ്ഞടിച്ച് അരങ്ങേറ്റക്കാരൻ അഖിൻ സത്താർ, കേരളം ആദ്യ ഇന്നിംഗ്സിൽ 227ന് ഓൾ ഔട്ട് | Ranji Trophy

അരങ്ങേറ്റക്കാരനായ മീഡിയം പേസർ അഖിൻ സത്താറിൻ്റെ ഇരട്ട വിക്കറ്റുകളുടെ ബലത്തിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബീഹാറിനെ 66/2 എന്ന നിലയിൽ ഒതുക്കി കേരളം.തൻ്റെ ആദ്യ ഓവറിൽ തന്നെ ശ്രമാൻ നിഗ്രോദിനെ അഖിൻ ഡക്കിന് പുറത്താക്കി. യുവതാരം ബാബുൽ കുമാറിൻ്റെ (16) വിക്കറ്റ് വീഴ്ത്തി ബിഹാറിനെ 29/2 എന്ന നിലയിലാക്കി.ഓപ്പണർ പിയൂഷ് കുമാർ സിങ്ങും (26) എസ് ഗനിയും (15) എന്നിവർ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ക്രീസിൽ.അഖിൻ സത്താർ […]

‘ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ‘: ഇംഗ്ലണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം രവീന്ദ്ര ജഡേജയെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ | IND vs ENG | Ravindra Jadeja

ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ കൂറ്റൻ സ്‌കോറാണ് കുറിച്ചത്. ആദ്യ ഇന്നിഗ്‌സിൽ 246 റൺസിന്‌ ഓൾ ഔട്ടായ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ 436 റൺസ് അടിച്ചെടുത്തു.ടെസ്റ്റിൻ്റെ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യ വിഷമത്തിലായെങ്കിലും കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യയെ കുഴപ്പത്തിൽ നിന്ന് കരകയറ്റി. രണ്ടാം ദിനത്തിൽ കെ എൽ രാഹുലിനെ 86 റൺസിന് പുറത്തായെങ്കിലും ജഡേജ ഇന്ത്യൻ ഇന്നിംഗ്‌സ് കരുത്തു നൽകി. ജഡേജയെ ഇന്ത്യയെ 190 റൺസിൻ്റെ കൂറ്റൻ […]

ജഡേജക്ക് സെഞ്ച്വറി നഷ്ടം : ഇന്ത്യ 436ന് ഓളൗട്ട്, 190 റൺസിന്റെ ലീഡ് | India vs England

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യ 436 റൺസിന്‌ പുറത്ത്. ഏഴു വിക്കറ്റിന് 421 റൺസ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുണനാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർത്താൻ സാധിച്ചുള്ളൂ.190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചു.87 റൺസ് നേടിയ ജഡേജയെ റൂട്ടും 44 റൺസ് നേടിയ അക്‌സർ പട്ടേലിനെ രെഹാൻ അഹമ്മദും പുറത്താക്കി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 79 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.ഹാർട്ടലിയും രെഹാൻ അഹമ്മദും രണ്ടു […]

‘ഇംഗ്ലണ്ടിന് ഇന്നിംഗ്‌സ് തോൽവി ജഡേജ ഉറപ്പാക്കി’: പ്രശംസയുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ | Ravindra Jadeja

20-ാം ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെ മികവിൽ ഹൈദരാബാദിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസിൻ്റെ ശക്തമായ ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചു. വെള്ളിയാഴ്ച 119-1ൽ നിന്ന് പുനരാരംഭിച്ച ഇന്ത്യ 421-7 എന്ന നിലയിൽ ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ ജഡേജ 81 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 246 റൺസെടുത്തിരുന്നു. 86 റൺസെടുത്ത കെ എൽ രാഹുലിനും 80 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളിനും പിന്നാലെ ഒന്നാം […]