രഞ്ജി ട്രോഫി: കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിംഗ് തകർച്ച , രഹാനെ പൂജ്യത്തിന് പുറത്ത് | Ranji Trophy
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ സെഷനിൽ കേരളത്തിനെതിരെ കരുത്തരായ മുംബൈക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുംബൈ 117/5 എന്ന നിലയിലാണ്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ജയ് ബിസ്റ്റയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് തമ്പി കേരളത്തിന് മികച്ച തുടക്കം നൽകിയത്. രണ്ടാം പന്തില്‍ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പിയാണ് മുംബൈയെ ഞെട്ടിച്ചത്. […]