Browsing category

Cricket

‘ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കു’ : ലോകകപ്പിലെ രണ്ടാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപെട്ട് ബാബർ അസം|Babar Azam

പാക്കിസ്ഥാൻ നായകൻ ബാബർ അസമിന് വേൾഡ് കപ്പിൽ തുടർച്ചയായ രണ്ടാം തവണയും ബാറ്റിൽ പ്രകടനം നടത്താനായില്ല. ശ്രീലങ്കക്കെതിരെ 345 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാബർ നാലാം ഓവറിൽ ബാറ്റ് ചെയ്യാനെത്തി. 15 പന്തിൽ നിന്നും ഒരു ഫോറടക്കം 10 റൺസെടുത്ത ബാബർ പുറത്തായി. നെതർലൻഡ്സിനെതിരായ പാകിസ്ഥാന്റെ ആദ്യ മത്സരത്തിൽ ബാബർ വെറും 5 റൺസ് മാത്രമാണ് നേടിയത്. സമ്മര്ദമുള്ള സമയത്തും ചെസ് ചെയ്യുന്ന സമയത്തും മികച്ച റെക്കോർഡുള്ള കോഹ്‌ലിയിൽ നിന്ന് വ്യത്യസ്തമായി, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് മുന്നേറാൻ […]

ഡെങ്കിപ്പനി ബാധിച്ച ശുഭ്മാൻ ഗില്ലിന് പകരക്കാരനായി സഞ്ജു സാംസൺ വേൾഡ് കപ്പ് ടീമിലെത്തുമോ ? |World Cup 2023 |Sanju Samson

ഡെങ്കിപ്പനി ബാധിച്ചതിനാൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ മത്സരം നഷ്ടപ്പെട്ടിരുന്നു.ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ഗില്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏറ്റുമുട്ടലിന് മുന്നോടിയായി ചെന്നൈയിലെത്തിയ സ്റ്റാർ ഓപ്പണർ ഡെങ്കിപ്പനി ബാധിക്കുകയായിരുന്നു. ഒക്‌ടോബർ 11ന് ഡൽഹിയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023ലെ അഫ്ഗാനിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമാവും. 14ന് അഹമ്മദാബാദില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിലും താരം ടീമില്‍ ഉണ്ടാകില്ല. ഡെങ്കിപ്പനി ബാധിച്ചാല്‍ 2-3 ആഴ്ച്ചയെങ്കിലും വിശ്രമം ആവശ്യമാണ്.ഡെങ്കിപ്പനിയിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ യുവതാരം എപ്പോൾ ടീം […]

‘എന്റെ ഏറ്റവും വലിയ പ്രചോദനം…’: വിമർശനങ്ങളെയും, പരിക്കിനേയും, തിരിച്ചടികളെയും എങ്ങനെ അതിജീവിച്ചുവെന്ന് കെഎൽ രാഹുൽ വെളിപ്പെടുത്തുന്നു| KL Rahul

ഐസിസി ലോകകപ്പ് 2023 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ആറു വിക്കറ്റ് വിജയത്തിൽ കെൽ രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.200 റൺസ് പിന്തുടരുന്നതിന്റെ ആദ്യ രണ്ട് ഓവറിൽ 2/3 എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യം നേരിട്ടപ്പോൾ രാഹുൽ സംയമനം പ്രകടിപ്പിക്കുകയും വിജയം ഉറപ്പാക്കാൻ അവിസ്മരണീയമായ ഇന്നിംഗ്സ് കളിക്കുകയും ചെയ്തു. മത്സരത്തിൽ 97 ഇറൺസ് എടുത്ത് രാഹുൽ മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവച്ചു.സ്റ്റാർ സ്‌പോർട്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കളിക്കളത്തിലെ പ്രകടനം തൃപ്തികരമല്ലെങ്കിലും കാണികളിൽ നിന്ന് തനിക്ക് നേരിടേണ്ടി […]

‘ഈ പിച്ചുകളിൽ ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ ഇന്ത്യയാണ്’ : ഇന്ത്യൻ ജയത്തെ പരിഹസിച്ച് ഇംഗ്ലണ്ട് ഇതിഹാസം |World Cup 2023

ഓസ്ട്രേലിയക്ക് എതിരായ ഇന്നലത്തെ നിർണായക പോരാട്ടം ജയിക്കാൻ കഴിഞ്ഞത് ടീം ഇന്ത്യയെ സംബന്ധിച്ചു ഒരു വലിയ ബൂസ്റ്റ്‌ തന്നെയാണ്.ഓരോ മത്സരവും പ്രധാനമായി മാറുന്ന ഈ വേൾഡ് കപ്പിൽ ജയത്തിൽ കുറഞ്ഞ ഒന്നും ഒരു ടീമും സ്വപ്നം കാണില്ല. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീമിനെ വെറും 199 റൺസിൽ ടീം ഇന്ത്യ എറിഞ്ഞിട്ടപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ സ്പിന്നർമാർക്ക് അത്ര മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.ഇന്നലെ അശ്വിൻ ഒരു വിക്കെറ്റ് വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ശരിക്കും തകർത്തത് […]

ഇന്ത്യൻ ആരാധകർക്ക് മുന്നിൽ 2023 ലോകകപ്പ് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രവീന്ദ്ര ജഡേജ|World Cup 2023

ഇന്ത്യൻ കാണികൾക്ക് മുന്നിൽ ഏകദിന ലോകകപ്പ് കളിക്കുന്നതിനുള്ള ആവേശത്തിലാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവീന്ദ്ര ജഡേജ. ഇന്ത്യൻ ടീം എല്ലാ മേഖലകളിലും സമതുലിതമാണെന്നും കപ്പ് ഉയർത്തുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഓൾ റൗണ്ടർ കൂട്ടിച്ചേർത്തു. “ഇത് വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഇത് ഇന്ത്യയിലെ എന്റെ ആദ്യ ലോകകപ്പാണ്. ഞങ്ങളുടെ ടീം എല്ലാ മേഖലകളിലും സന്തുലിതമായതിനാൽ ആരാധകർ വളരെ ആവേശത്തിലാണ്. ഒരു പ്രത്യേക മേഖലയിലും ഞങ്ങൾ ദുർബലരാണെന്ന് ഒന്നുമില്ല,” ജഡേജ പറഞ്ഞു. “ഇന്ത്യൻ ആരാധകരുടെ ഊർജവും അവരുടെ ആത്മവിശ്വാസവും ഞങ്ങളിലുള്ള അവരുടെ […]

ഇഷാൻ കിഷന് വീണ്ടും അവസരം , ശുഭ്മാൻ ഗില്ലിന് ഇന്ത്യയുടെ രണ്ടാം മത്സരവും നഷ്ടമാകും|World Cup 2023

ഒക്‌ടോബർ 11ന് ഡൽഹിയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023ലെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് നഷ്ടമാകും.20 മത്സരങ്ങളിൽ നിന്ന് 72.35 ശരാശരിയിൽ 1,230 റൺസ് നേടിയ ഗിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഇന്ത്യയുടെ വിജയകരമായ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് അദ്ദേഹം. 2023 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ഗില്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏറ്റുമുട്ടലിന് മുന്നോടിയായി ചെന്നൈയിലെത്തിയ സ്റ്റാർ ഓപ്പണർ ഡെങ്കിപ്പനി ബാധിക്കുകയായിരുന്നു. […]

സിക്സ് അടിച്ചു ഫിനിഷ് ചെയ്തിട്ടും സന്തോഷമില്ലാതെ രാഹുൽ,കാരണം ഇതാണ് |World Cup 2023

ഓസ്ട്രേലിയലക്ക് എതിരായ ഇന്നലെ നടന്ന മാച്ചിൽ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിച്ചത് രാഹുൽ, കോഹ്ലി എന്നിവർ മാസ്മരിക ഫിഫ്റ്റികളാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വെറും 199 റൺസ് മാത്രം നേടാനായി കഴിഞ്ഞപ്പോൾ മറുപടി ബാറ്റിംഗിൽ ടീം ഇന്ത്യ നേരിട്ടത് വൻ തകർച്ച. ഇന്നിങ്സിലെ ആദ്യത്തെ ഓവറിൽ തന്നെ ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ രണ്ടാം ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് രണ്ട് വിക്കറ്റുകൾ. ക്യാപ്റ്റൻ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും ഡക്കിൽ […]

സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി |World Cup 2023

ഞായറാഴ്ച ചെന്നൈയിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിനിടെ സച്ചിൻ ടെണ്ടുൽക്കറുടെ അതിശയകരമായ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി തന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി ചേർത്തു. അര്ധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലി ഐസിസി ഏകദിന ഓവർ ടൂർണമെന്റുകളിൽ (ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി) ഇന്ത്യൻ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി.58 മത്സരങ്ങളിൽ നിന്ന് 2718 റൺസ് നേടിയ സച്ചിന്റെ പേരായിരുന്നു നേരത്തെ ഈ […]

‘കുറച്ചു നേരം ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിക്കൂ’: ഇന്ത്യ 2 വിക്കറ്റിന് 3 എന്ന നിലയിൽ വീണപ്പോൾ കോലി രാഹുലിന്‌ കൊടുത്ത ഉപദേശം| World Cup 2023

ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീം ജയം ആരാധകർക്ക് അടക്കം നൽകുന്നത് വമ്പൻ സന്തോഷം. ടോസ് നഷ്ടമായി ആദ്യം ബൌളിംഗ് ചെയ്തു ഓസ്ട്രേലിയ ടീമിനെ 199 റൺസിൽ ഒതുക്കിയ രോഹിത്തും സംഘവും പിന്നീട് ബാറ്റിംഗിൽ നാല് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ജയത്തിലേക്ക് എത്തി. തുടക്കത്തിൽ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മൂന്ന് മുൻ നിര വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രെയസ് അയ്യർ എന്നിവർ പൂജ്യം റൺസ് മാത്രം നേടി പുറത്തായപ്പോൾ ശേഷം […]

‘സ്കോർ 3/2 ആയിരുന്നപ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, അത്തരത്തിൽ ഇന്നിംഗ്‌സ് ആരംഭിക്കാൻ ആഗ്രഹിചിരുന്നില്ല’ : രോഹിത് ശർമ്മ |World Cup

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും മാച്ച് വിന്നിംഗ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ബൗളിംഗിനെയും ഫീൽഡിംഗിനെയും പ്രശംസിച്ചുകൊണ്ട് മത്സരത്തിന് ശേഷം സംസാരിച്ച രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുന്നത് നല്ല അനുഭവമാണെന്ന് പറഞ്ഞു. ഓസ്‌ട്രേലിയയെ 199 റൺസിന് പുറത്താക്കിയ ഇന്ത്യ 6 വിക്കറ്റും 52 പന്തും ശേഷിക്കെ ലക്ഷ്യം മറികടന്നു. ” […]