‘2023 ലോകകപ്പിന് ശേഷം സച്ചിൻ ടെണ്ടുൽക്കറെ പോലെ വിരാട് കോലിയെയും തോളിലേറ്റണം’ : വീരേന്ദർ സെവാഗ് |World Cup 2023
2023 ലോകകപ്പ് ഇന്ത്യ നേടിയാൽ സച്ചിൻ ടെണ്ടുൽക്കറെ പോലെ വിരാട് കോഹ്‌ലിയെ തോളിലേറ്റി നടക്കുന്നത് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ എന്ന നേട്ടം ഇന്ത്യൻ താരം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ഓപ്പണർ പറഞ്ഞു. വിരാട് കോഹ്‌ലിയും മറ്റ് കളിക്കാരും 2011ൽ ലോകകപ്പ് നേടിയതിന് ശേഷം സച്ചിൻ ടെണ്ടുൽക്കറെ ചുമലിലേറ്റി ഗ്രൗണ്ടിന് ചുറ്റും നടന്നിരുന്നു.“2019 ലോകകപ്പിൽ കോഹ്‌ലി ഒരു സെഞ്ച്വറി പോലും നേടിയില്ല, ഈ […]