സൂര്യകുമാർ യാദവിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ |Suryakumar Yadav
ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ സൂര്യകുമാർ യാദവിന്റെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ.ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാർ 37 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. ആറു ബൗണ്ടറികളും അത്രയും സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു.സൂര്യകുമാറിന് മൈതാനത്തെ വിടവുകൾ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യൻ ബാറ്റർ മികച്ച ഫോമിലായിരിക്കുമ്പോൾ ഫീൽഡ് സജ്ജമാക്കുക […]