‘642 പന്തുകള്‍’ : ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ് | SA vs IND
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള കേപ്ടൗൺ ടെസ്റ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.79 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ട് മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയിലായി. ചരിത്രത്തിലാദ്യമായി കേപ്ടൗണിൽ ടെസ്റ്റ് വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ണ്ടാം ടെസ്റ്റ് വെറും ഒന്നര ദിവസത്തിനുള്ളിൽ നാടകീയമായി അവസാനിച്ചു.ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരു ടെസ്റ്റ് തീര്‍ന്ന ചരിത്രമില്ല. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാലും കേപ്ടൗണിലെ ടെസ്റ്റിനു തന്നെയാണ് റെക്കോഡ്. രണ്ട് ടീമുകളുടെ രണ്ടിന്നിങ്‌സുകള്‍ക്കായി വേണ്ടിവന്നത് വെറും 642 പന്തുകള്‍ (107 ഓവര്‍). […]