Browsing category

Cricket

‘ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല’ : ആവേശപ്പോരിൽ പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക|Asia Cup 2023 

അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി ഏഷ്യ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക. ഞായറാഴ്ച നടക്കാക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. പാകിസ്താനെതിരെ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിച്ചു. ഞായറാഴ്ച നടക്കുന്ന […]

‘ഇന്ത്യയ്ക്ക് എന്റെ സേവനം ആവശ്യമെങ്കിൽ ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും’ : രവിചന്ദ്രൻ അശ്വിൻ |Ravichandran Ashwin

ഇന്ത്യയ്ക്ക് തന്റെ സേവനം ആവശ്യമുള്ളപ്പോഴെല്ലാം താൻ തയ്യാറാണെന്ന് ഇന്ത്യൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. 2023ലെ ഏഷ്യാ കപ്പിനും ഐസിസി ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അശ്വിൻ, നാളെ ഇന്ത്യയ്ക്ക് തന്റെ സേവനം ആവശ്യമായി വന്നാലും കളിക്കാൻ തയ്യാറാണെന്നും ഇന്ത്യൻ ക്രിക്കറ്റ് തന്റെ ഹൃദയത്തോട് വളരെ അടുത്താണെന്നും കൂട്ടിച്ചേർത്തു. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരെ ലോകകപ്പിൽ സ്പിൻ ബൗളിംഗ് ഓപ്‌ഷനുകളാക്കിയതോടെ അശ്വിനെ ഒഴിവാക്കി. […]

‘ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഉണ്ടാവില്ല , ചരിത്രം അതിന് അനുവദിക്കില്ല’ : ആകാശ് ചോപ്ര

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 2023 ഏഷ്യാ കപ്പ് ഫൈനൽ ചരിത്രം അനുവദിക്കില്ലെന്ന് ആകാശ് ചോപ്ര. ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടണമെങ്കിൽ പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചേ തീരൂ. സൂപ്പർ ഫോർ മത്സരങ്ങളിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. “പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം നോക്കൗട്ടാണ്. ടൂർണമെന്റിന്റെ ചരിത്രം പറയുന്നത് പരമാവധി ശ്രമിച്ചാലും ഫൈനലിൽ പാകിസ്ഥാനെ നേരിടാൻ ഇന്ത്യയെ അനുവദിക്കില്ല, ”അദ്ദേഹം പറഞ്ഞു.രണ്ട് ടീമുകളും രണ്ട് തവണ ഏറ്റുമുട്ടി, സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുകയും […]

ശ്രീലങ്കയോ പാകിസ്ഥാനോ : ഏഷ്യാ കപ്പ് 2023 ഫൈനലിൽ ഏത് ടീമാണ് ഇന്ത്യയെ നേരിടുക ?

2023 ഏഷ്യാ കപ്പിലെ അഞ്ചാമത്തെ സൂപ്പർ ഫോർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനലിന്റെ ആവർത്തനം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ഈ മത്സരത്തിലെ വിജയി ഏഷ്യാ കപ്പ് 2023 ഫൈനലിന് യോഗ്യത നേടുകയും ഞായറാഴ്ച ഇന്ത്യയെ നേരിടുകയും ചെയ്യും. രണ്ട് സൂപ്പർ ഫോർ സ്റ്റേജ് മത്സരങ്ങളിൽ പാക്കിസ്ഥാനെ 228 റൺസിനും ശ്രീലങ്കയെ 41 റൺസിനും തകർത്ത് ഇന്ത്യ ഇതിനകം തന്നെ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു […]

ഓവലിൽ ബെൻ സ്റ്റോക്സിന്റെ വെടിക്കെട്ട് !! വിരമിക്കലിന് ശേഷം തിരിച്ചെത്തി തകർപ്പൻ സെഞ്ചുറി നേടി സ്റ്റോക്സ് |Ben Stokes

ഏകദിനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം യു-ടേൺ എടുത്ത് ദിവസങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഫോർമാറ്റിലെ തന്റെ നാലാം സെഞ്ച്വറി നേടിയിരിക്കുകയാണ്.ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് അദ്ദേഹം മൂന്നക്കം കടന്നത്. 2017 ജൂണിന് ശേഷം സ്റ്റോക്സ് തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയിരിക്കുകയാണ്.13/2 എന്ന നിലയിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ സ്റ്റോക്സ് ഡേവിഡ് മലാനൊപ്പം സ്കോർ 200 കടത്തി.മത്സരത്തിന്റെ തുടക്കത്തിൽ ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയും ട്രെന്റ് ബോൾട്ട് തുടക്കത്തിൽ തന്നെ പുറത്താക്കി. […]

ചരിത്രത്തിൽ ആദ്യമായി ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഏറ്റുമുട്ടുമോ ?, സാധ്യതകൾ പരിശോധിക്കാം

2023-ലെ ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ആതിഥേയ ടീമിനെതിരെ 214 റൺസ് വിജയലക്ഷ്യം വിജയകരമായി പ്രതിരോധിച്ചു. ഈ വിജയത്തോടെ ഇന്ത്യ കോണ്ടിനെന്റൽ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. മെൻ ഇൻ ബ്ലൂ കഴിഞ്ഞ പതിപ്പിന്റെ ലീഗ് ഘട്ടത്തിൽ നിന്ന് പുറത്തായിരുന്നു. ഈ വർഷത്തെ ടൂർണമെന്റിൽ അവർ ശക്തമായ തിരിച്ചുവരവ് നടത്തി. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഫൈനലിൽ ഇടം പിടിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് ടീമുകൾ. ഇരു […]

‘രോഹിത് ശർമ്മയെ ഇന്ന് കാണുന്ന രോഹിത് ശർമ്മയാക്കിയത് എംഎസ് ധോണിയാണ് ‘: ഗൗതം ഗംഭീർ

രോഹിത് ശർമ്മയുടെ കരിയറിലേ വളർച്ചക്ക് കാരണക്കാക്കരൻ എംഎസ് ധോണിയാണെന്ന് ഗൗതം ഗംഭീർ.കൊളംബോയിൽ ചൊവ്വാഴ്ച കൊളംബോയിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ 4 റൗണ്ട് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 48 പന്തിൽ 53 റൺസ് നേടിയ രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് കടക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും മൊത്തത്തിൽ 15-ാമത്തെ ബാറ്റ്‌സ്മാനും ആയി. കസുൻ രജിതക്കെതിരെ നേടിയ സിക്സറിലൂടെയാണ് രോഹിത് ശർമ ഈ നാഴികക്കല്ലിൽ എത്തിച്ചത്.രോഹിത് ശർമ്മയുടെ കരിയർ വളരെ സാവധാനത്തിൽ ആരംഭിച്ചു.ഏകദിനത്തിൽ 2000 റൺസ് നേടുന്ന […]

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുമായി ഓസ്‌ട്രേലിയൻ താരം സീൻ ആബട്ട് |Sean Abbott

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയൻ പേസർ സീൻ ആബട്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന് എടുത്തു.ഇന്നിംഗ്‌സിന്റെ 47-ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ മാർക്കോ ജാൻസൻ ഒരു ലോഫ്റ്റഡ് ഷോട്ടിലൂടെ ഇൻഫീൽഡ് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ സ്വീപ്പർ കവറിൽ നിന്നിരുന്ന ആബട്ട് തന്റെ ഇടതുവശത്തേക്ക് കുതിച്ച് ഒറ്റക്കൈ കൊണ്ട് ക്യാച്ച് എടുത്തു. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിന് മുമ്പ് മാർക്കോ ജാൻസൻ അത്ഭുതത്തോടെ തലയിൽ കൈവെച്ചു.അബോട്ടിന്റെ അതിശയകരമായ ഫീൽഡിംഗ് പ്രദർശനം അദ്ദേഹത്തിന്റെ അസാധാരണമായ കായികക്ഷമതയും വൈദഗ്ധ്യവും പ്രദർശിപ്പിച്ചു.ഈ അവിസ്മരണീയ […]

സുവർണ നിമിഷം !! തകർപ്പൻ ക്യാച്ചിന് ശേഷം രോഹിത് ശർമ്മയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച് വിരാട് കോലി

ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യൻ ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചിരുന്നു. ശ്രീലങ്കയുടെ സ്പിന്നർ വെല്ലലാഗെ മികച്ച പ്രകടനവുമായി ഇന്ത്യയെ വരിഞ്ഞു മുറുകുകയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ 213 റൺസ് മറികടക്കുക എന്നതും ശ്രീലങ്കയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. ഇന്ത്യയുടെ ബോളർമാർ ആദ്യ സമയങ്ങളിൽ തന്നെ മികവ് പുലർത്തിയതോടെ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം ബഹുദൂരത്തായി മാറി. ഇതിനൊപ്പം കുൽദീപ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി മാറി. അങ്ങനെ മത്സരത്തിൽ 41 […]

അത്ഭുതകരമായ ബൗളിങ്ങിലൂടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ച ശ്രീലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെയെക്കുറിച്ചറിയാം|Dunith Wellalage

ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നിന്റെ അത്ഭുതകരമായ പ്രകടനമാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് കാണാൻ സാധിച്ചത്.ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ശ്രീലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചു.ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിനെ തകർത്ത് ശ്രദ്ധേയമായ പ്രകടനമാണ് ഒരു വർഷം മുമ്പ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ യുവ ബൗളർ നടത്തിയത്. വിരാട് കോലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ,പാണ്ട്യ എന്നിവർ 20-കാരനായ ശ്രീലങ്കൻ യുവ […]