‘ദക്ഷിണാഫ്രിക്കയിൽ മറ്റൊരു ഇന്ത്യൻ ടീമിനും ഇല്ലാത്ത നേട്ടം കൈവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’: രോഹിത് ശർമ | SA vs IND
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ എട്ട് ടെസ്റ്റ് പരമ്പരകൾ കളിച്ചിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും ജയിച്ചിട്ടില്ല.ദക്ഷിണാഫ്രിക്കയിൽ നടന്ന 22 ടെസ്റ്റുകളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 2021-22ൽ, സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 113 റൺസിന് വിജയിച്ചുവെങ്കിലും ജൊഹാനസ്ബർഗിലും കേപ്ടൗണിലും തോറ്റതോടെ പരമ്പര 1-2ന് കൈവിട്ടു.”ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ല, ഞങ്ങൾ പരമ്പര നേടിയാൽ, […]