’98 ന് പുറത്ത് , സ്വന്തം മണ്ണിൽ നാണംകെട്ട് ന്യൂസിലൻഡ്’ : മൂന്നാം ഏകദിനായി ഒൻപത് വിക്കറ്റ് ജയവുമായി ബംഗ്ലാദേശ് | New Zealand | Bangladesh
തുടർച്ചയായ 18 തോൽവികൾക്ക് ശേഷം ന്യൂസിലൻഡിനെതിരെയുള്ള ഏകദിന മത്സരത്തിൽ വിജയം നേടിയിരിക്കുകയാണ് ബംഗ്ലാദേശ്. പരമ്പരയിലെ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ബംഗ്ലാദേശ് 98 റൺസിന് പുറത്താക്കി.ബംഗ്ലാദേശ് 15.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. ഇതോടെ പരമ്പര ന്യൂസിലന്‍ഡിന് അനുകൂലമായി 2-1ന് അവസാനിച്ചു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര ഉറപ്പിച്ചിരുന്ന ന്യൂ സീലന്ഡിനെ ഞെട്ടിച്ച പ്രകടനമാണ് ബംഗ്ലാദേശ് പുറത്തെടുത്തത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. […]