‘ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും’ : കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി സുനിൽ ഗാവസ്‌കർ |Sanju Samson
കരിയറിലെ നിർണ്ണായക നിമിഷത്തിലാണ് സഞ്ജു സാംസണിനെ സെഞ്ച്വറി പിറന്നിരിക്കുന്നത്.ഏഷ്യാ കപ്പിലെ അവസരങ്ങൾ നഷ്ടപ്പെടുന്നത് മുതൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുന്നത് വരെയുള്ള തിരിച്ചടികളിലൂടെ കടന്നു പോയികൊണ്ടിരിക്കുകായയിരുന്നു സഞ്ജു. മലയാളി ബാറ്ററുടെ അന്താരാഷ്ട്ര കരിയർ തന്നെ ചോദ്യചിഹ്നമായി നിൽക്കുകകയായിരുന്നു. സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട വലംകൈയ്യൻ ബാറ്റർ ദക്ഷിണാഫ്രിക്കൻ പ്രധാന കളിക്കാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവം നൽകിയ അവസരം മുതലെടുത്തു. സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവ് കൂടിയാണ് ഈ സെഞ്ച്വറി. […]