‘ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’ : 40 ആം വയസ്സിലും മിന്നുന്ന ബൗളിങ്ങുമായി ശ്രീ ശാന്ത്
സിം ആഫ്രോ ടി10യിലെ ഹരാരെ ഹുറികെയ്ൻസ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ് എസ്എസ്ശ്രീശാന്ത്. ഇന്ന് ജൊഹന്നാസ്ബർഗ് ബഫലോസിനെതിരെ നടന്ന മത്സരത്തിൽ ഇംപ്കാട് പ്ലയറായി എത്തിയ ശ്രീശാന്ത് മുൻ പാക് നായകനും നിലവിൽ ബഫലോസിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് എടുത്ത് ബൗളിങ്ങിന്റെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഹരാരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ജൊഹാനസ്ബെർഗ് ലക്ഷ്യത്തിലെത്തി.മത്സരത്തിൽ ഒരോവറാണ് ശ്രീശാന്ത് […]