‘സാംസണിന് എത്ര അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കണം’ : ആകാശ് ചോപ്ര |Sanju Samson
നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്. വേൾഡ് കപ്പിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഓസ്‌ട്രേലിയക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടി 20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ പ്രമുഖർ വിട്ടു നിൽക്കുന്ന ഏകദിന പാരമ്പരയിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ജൊഹാനസ്ബർഗിൽ ഇന്ന് ആദ്യ മത്സരം കളിക്കും.. ഇന്ത്യൻ ടീമിലെ രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളാണ് സാംസൺ, ക്യാപ്റ്റൻ കെ എൽ രാഹുലാണ് മറ്റൊരു താരം. […]