‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറപ്പില്ല’: രോഹിത് ശർമയുടെ ടീമിന്റെ പ്രധാന പ്രശ്നം ഉയർത്തിക്കാട്ടി യുവരാജ് സിംഗ്
ഏകദിന ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് തവണ ലോകകപ്പ് ജേതാവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ യുവരാജ് സിംഗ്.ഇന്ത്യയുടെ മധ്യനിരയെക്കുറിച്ച് ആശങ്ക ഉയർത്തിയ യുവരാജ്, ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാകുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞു. “സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്ക് ഉറപ്പില്ല.ഇന്ത്യ വിജയിക്കുമെന്ന് ഒരു ദേശസ്നേഹിയെപ്പോലെ എനിക്ക് പറയാൻ കഴിയും. പരിക്കുകൾ കാരണം മധ്യനിരയിൽ ഇന്ത്യൻ ടീമിൽ ഒരുപാട് ആശങ്കകൾ ഞാൻ കാണുന്നു. ഇന്ത്യ ഒരു ലോകകപ്പ് […]