വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ ? | Sanju Samson
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് മലയാളി താര സഞ്ജു സാംസണെ തെരഞ്ഞെടുത്തിരുന്നു.ഡിസംബർ 17ന് ജൊഹാനസ്ബർഗിലാണ് ആദ്യ ഏകദിനം കളിക്കുന്നത്. ശനിയാഴ്ച മഹാരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടർ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ചോദ്യം. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ഫോമിലാണ് സാംസൺ. ചൊവ്വാഴ്ച റെയിൽവേസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ 139 പന്തിൽ നിന്ന് 128 റൺസ് നേടിയിരുന്നു. എന്നാൽ സഞ്ജു മികച്ച പ്രകടനം നടത്തിയെങ്കിലും കേരളം മത്സരത്തിൽ പരാജയപ്പെട്ടു. തോൽവിയോടെ […]