‘സൂര്യകുമാർ യാദവിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും’ : എബി ഡിവില്ലിയേഴ്സ്
സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് സൂര്യകുമാർ യാദവിന്റെ അസാധാരണമായ ഷോട്ടുകളെ പ്രശംസിച്ചു, അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോർമാറ്റുകളിലുടനീളം സ്ഥിരത നിലനിർത്തുക എന്നതാണ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നാലാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 200 അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌ട്രൈക്ക് റേറ്റോടെ മൂന്ന് ടി20 ഐ സെഞ്ചുറികൾ നേടിയതിന് ശേഷമാണ് സൂര്യകുമാർ താര പദവിയിലേക്ക് ഉയർന്നു വന്നത്.സൂര്യകുമാറിനേക്കാൾ കൂടുതൽ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.”ഇത് […]