ക്യാപ്റ്റൻ രോഹിത് ശർമ്മ എംഎസ് ധോണിയെ പോലെയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് | Rohit Sharma
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ലോകകപ്പ് 2023 ൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിൽ അവിസ്മരണീയമായ പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയയോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഏറെ പ്രശംസ നേടിയെടുത്തു. ഇന്ത്യക്ക് മൂന്ന് പ്രധാന ഐസിസി കിരീടങ്ങൾ നേടിക്കൊടുത്ത ഇതിഹാസതാരം എംഎസ് ധോണിയുമായാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് രോഹിത്തിന്റെ ക്യാപ്റ്റൻസി ശൈലിയെ താരതമ്യം ചെയ്തത്.ഏത് വെല്ലുവിളിയും നേരിടുമ്പോഴും ടീമംഗങ്ങളെ പ്രചോദിപ്പിക്കാനുള്ള അവരുടെ കഴിവ് ശ്രീശാന്ത് എടുത്തു […]