ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിന്റെ തീയതിൽ മാറ്റം വരുന്നു
ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ ഒക്ടോബർ 15ന് ചിരവൈരികളായ പാക്കിസ്ഥാനെയാണ് ടീം ഇന്ത്യ നേരിടേണ്ടത്. കഴിഞ്ഞ മാസം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഷെഡ്യൂൾ അന്തിമമാക്കുകയും പരസ്യമാക്കുകയും ചെയ്തു. എന്നാൽ ഈ മത്സരത്തിന്റെ തീയതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.ഒക്‌ടോബർ 15-ന് ‘നവരാത്രി’യുടെ ആദ്യ ദിവസമായതിനാൽ ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിന്റെ തീയതി മാറിയേക്കാം.നഗരത്തിലെ തിരക്കും വിമാനസൗകര്യങ്ങളും ഹോട്ടല്‍ റൂമുകളുടെ ലഭ്യതയും സുരക്ഷയും പരിഗണിച്ച് മത്സരത്തിന്‍റെ തിയതി മാറ്റാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് നിര്‍ദേശിചിരിക്കുകയാണ്. ‘മത്സരത്തിനായി മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നുണ്ട്. […]