‘ഇന്ത്യ ഓസ്ട്രേലിയ ടി 20 പരമ്പര ഓർമ്മിക്കപ്പെടാൻ കാരണം റിങ്കു സിങ്ങാണ് ‘: ആകാശ് ചോപ്ര |Rinku Singh
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ പ്രശംസിച്ച് ആകാശ് ചോപ്ര.റായ്പൂരിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ 29 പന്തിൽ 46 റൺസ് നേടിയ റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 174 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയയെ 154-7 എന്ന നിലയിൽ പിടിച്ചുനിർത്തി അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.ഇന്ത്യയുടെ […]