വമ്പന്‍ നീക്കവുമായി ബിസിസിഐ , രാഹുല്‍ ദ്രാവിഡുമായുള്ള കരാർ പുതുക്കാനൊരുങ്ങുന്നു | Rahul Dravid
2023 ലെ ഐസിസി ലോകകപ്പിന്റെ ഫൈനലിലെ തോൽവിക്ക് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഹോം ടി20 പരമ്പരയിൽ കളിക്കുകയാണ് ടീം ഇന്ത്യ. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ത്യൻ ടീം ഓസീസിനെതിരെ പരിശീലകൻ വിവിസ് ലക്ഷ്മണന് കീഴിൽ ആണ് കളിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി കഴിഞ്ഞെങ്കിലും ബിസിസിഐ അദേഹത്തിന്‍റെ കരാര്‍ പുതുക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ തല്‍സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ മനസുതുറന്നിട്ടില്ല. 2021ലെ ടി20 […]