‘സൂര്യകുമാർ അല്ല, സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത്’ : ശശി തരൂർ | Sanju Samson
ഓസ്ട്രേലിയയ്‌ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023ലെ ഐസിസി ലോകകപ്പ് സമയത്ത് സീനിയർ താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്ത് ദേശീയ സെലക്ടർമാർ വിശ്രമം അനുവദിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല,ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക,ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.തിലക് വർമ്മ, […]