ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിൽ ആർ അശ്വിൻ കളിക്കുമോ ? | R Ashwin |World Cup 2023
2023ലെ ഐസിസി ലോകകപ്പിൽ ഒരു മത്സരമേ രവിചന്ദ്രൻ അശ്വിൻ കളിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് വെറ്ററൻ സ്പിന്നർ കളിച്ചത്. മത്സരത്തിൽ 10 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.അക്സർ പട്ടേലിന് പരിക്കേറ്റതിനെ തുടർന്നാണ് അശ്വിനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെ ഇൻഡോറിലെ അശ്വിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.41 റൺസിന് 3 വിക്കറ്റ് നേടിയ അശ്വിൻ ഇന്ത്യൻ വിജയത്തിൽ നിർണായകമായി മാറി.ഈ മൂന്ന് വിക്കറ്റുകളോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ അനിൽ കുംബ്ലെയുടെ 142 […]