സച്ചിന് ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി സമ്മാനിച്ച് ഡേവിഡ് ബെക്കാം |World Cup 2023
മുംബൈയിൽ നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് 2023 സെമിഫൈനൽ കാണാൻ ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമും സന്നിഹിതനായിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പമായിരുന്നു ബെക്കാം മൈതാനത്തേക്ക് വന്നത്.മത്സരം ആരംഭിക്കും മുൻപ് ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും താരങ്ങളുമായി ഡേവിഡ് ബെക്കാം ആശയ വിനിമയം നടത്തി. കളിക്കാരുടെ പരിശീലന സെഷനിടെയായിരുന്നു ഗ്രൗണ്ടിലേക്ക് വന്നത്.മത്സരത്തിനിടെ ഡേവിഡ് ബെക്കാമും സച്ചിൻ ടെണ്ടുൽക്കറും ജേഴ്സി കൈമാറുകയും ചെയ്തു. ബെക്കാം സച്ചിന് ലയണൽ മെസ്സി പത്താം നമ്പർ ജേഴ്‌സി സമ്മാനിച്ചപ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ അദ്ദേഹത്തിന് ഇന്ത്യൻ […]