‘ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ സന്തോഷം, അതും ലോകകപ്പ് സെമി ഫൈനലിൽ’ : കോലിയെ പ്രശംസിച്ച് സച്ചിൻ |Virat Kohli
ലോകകപ്പ് 2023 സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് വിരാട് കോലി.സച്ചിൻ ടെണ്ടുൽക്കർ തന്റെ ഏകദിന കരിയറിൽ 49 സെഞ്ച്വറുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് തകർത്തതിന് ശേഷം കോലിയെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സച്ചിൻ. വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ എഴുന്നേറ്റു നിന്നാണ് കോലിയുടെ സെഞ്ച്വറി നേട്ടത്തെ സച്ചിൻ അഭിനന്ദിച്ചത്.ഹെൽമെറ്റ് അഴിച്ചുമാറ്റി സച്ചിൻ ടെണ്ടുൽക്കറെ വണങ്ങിക്കൊണ്ടാണ് കോഹ്‌ലി റെക്കോർഡ് നേട്ടം ആഘോഷിച്ചത്.ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷമുണ്ടെന്നും […]