ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ് |World Cup 2023 |Mohammed Siraj
2023ലെ ലോകകപ്പ് ഇന്ത്യക്ക് ഉയർത്താൻ കഴിയുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശുഭാപ്തി വിസ്വാസം പ്രകടിപ്പിച്ചു.ഇന്ത്യൻ ടീമിന്റെ ഐക്യം ഒരു പ്രത്യേകതയാണെന്നും അംഗങ്ങൾ പരസ്പരം കുടുംബത്തെപ്പോലെയാണ് പെരുമാറുന്നതെന്നും സിറാജ് പറഞ്ഞു. 2023 ലെ ഏകദിന ലോകകപ്പിൽ നെതർലാൻഡിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് വീഡിയോയിലൂടെ സംസാരിച്ച സിറാജ് നിലവിലെ ലോകകപ്പിൽ കളിക്കാർക്ക് ടീം മാനേജ്‌മെന്റ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പറഞ്ഞു.”ഇപ്പോൾ നിങ്ങൾ ടീമിന്റെ അന്തരീക്ഷം കാണുകയാണെങ്കിൽ, എല്ലാവരും പരസ്പരം കാണുകയും പരസ്പരം സംസാരിക്കുകയും […]