‘ഏകദിനത്തിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സാണ് ഗ്ലെൻ മാക്‌സ്‌വെൽ നേടിയ 201’ : സച്ചിൻ ടെണ്ടുൽക്കർ |Glenn Maxwell
ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ചുറിയെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് കേവലം 91 റൺസിന് ഏഴ് വിക്കറ്റ് നഷ്‌ടപ്പെട്ട് അപകടകരമായ അവസ്ഥയിലായി. ഈ നിർണായക ഘട്ടത്തിലാണ് ഹാട്രിക് പന്ത് നേരിട്ട മാക്‌സ്‌വെൽ പിച്ചിലേക്ക് ഇറങ്ങിയത്.കഠിനമായ പരിക്കുകളോട് മല്ലിട്ടിട്ടും മാക്സ്വെൽ അസാധാരണമായ പ്രതിരോധവും വൈദഗ്ധ്യവും […]