Browsing category

Cricket

‘ സച്ചിൻ ടെണ്ടുൽക്കറെപ്പോലെ മികച്ചവനാവാന്‍ ഒരിക്കലും എനിക്ക് കഴിയില്ല’ : വിരാട് കോലി |Virat Kohli

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ 174 ഇന്നിങ്സ് കുറവ് കളിച്ചാണ് 49 ഏകദിന സെഞ്ചുറികൾ എന്ന നാഴികക്കല്ലിൽ വിരാട് കോലിയെത്തിയത്. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയോടെയാണ് കോലി വമ്പൻ നേട്ടത്തിലെത്തിയത്.സച്ചിൻ തന്റെ 451-ാം ഏകദിന ഇന്നിംഗ്‌സിൽ 49-ാം ഏകദിന സെഞ്ച്വറി നേടി. 22 വര്ഷം എടുത്താണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത് . വിരാട് കോലി 277-ാം ഏകദിന ഇന്നിംഗ്‌സിലും ഏകദിന ക്രിക്കറ്റിലെ തന്റെ 15-ാം വർഷത്തിലും 49 സെഞ്ചുറിയിലെത്തി. കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ […]

‘സെൽഫിഷ് കോലി’ : വിരാട് കോലിയുടെ മെല്ലെപോക്ക് സെഞ്ചുറിക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ | Virat Kohli

ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി.119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്. സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രം. എന്നാൽ കോലിയുടെ സെഞ്ചുറിക്കായുള്ള ഇന്നിങ്സിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.101 റൺസെടുക്കാൻ വലംകൈയ്യൻ ബാറ്റർ 121 പന്തുകൾ എടുത്തു. 83.47 സ്‌ട്രൈക്ക് റേറ്റിൽ കളിച്ച കോഹ്‌ലിക്ക് 10 ബൗണ്ടറികൾ മാത്രമേ […]

അഞ്ചു വിക്കറ്റുമായി ജഡേജ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ സാധിച്ചത് ഇന്ത്യയ്ക്ക് വലിയ ആവേശം നൽകുന്നുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമായിരുന്നു. മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുകയുണ്ടായി. ബോളിങിൽ രവീന്ദ്ര ജഡേജ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം […]

മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം, തകർന്ന് തരിപ്പണമായി ദക്ഷിണാഫ്രിക്ക |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം. മത്സരത്തിൽ രണ്ടു മാജിക് ബോളുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരുടെ കുറ്റി പിഴുതെറിഞ്ഞാണ് ജഡേജ അത്ഭുതം കാട്ടിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ബവുമയെയും സ്പിന്നർ കേശവ് മഹാരാജിനെയും പുറത്താക്കാനാണ് ജഡേജ ഈ തകർപ്പൻ പന്തുകൾ എറിഞ്ഞത്. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ജഡേജ ബവുമയെ പുറത്താക്കിയത്. ഒമ്പതാം ഓവറിലെ മൂന്നാം പന്ത് ജഡേജ മിഡിൽ സ്റ്റമ്പ്‌ ലൈനിലാണ് എറിഞ്ഞത്. ബവുമ തന്റേതായ രീതിയിൽ പന്തിന്റെ ലൈനിൽ ബാറ്റു വെച്ചു.എന്നാൽ പിച്ച് ചെയ്തതിന് ശേഷം […]

’49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു, എന്നാൽ കടന്ന് വരും ദിവസങ്ങളിൽ….. ‘ : സെഞ്ച്വറി നേടിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ |Virat Kohli

വിരാട് കോഹ്‌ലിയുടെ 49-ാം ഏകദിന സെഞ്ചുറിയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് വിരാട് കോലി സെഞ്ചുറികളിൽ സച്ചിന്റെ ഒപ്പമെത്തിയത്.തന്റെ ജന്മദിനത്തില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ തന്റെ ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി സ്വന്തമാക്കിയത്. കോഹ്‌ലി 121 പന്തില്‍ പത്ത് ഫോറടക്കം 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.രണ്ട് മത്സരങ്ങളിൽ തന്റെ റെക്കോർഡ് തകർക്കണമെന്നും സച്ചിൻ കോഹ്‌ലിയോട് ആവശ്യപ്പെട്ടു.“വിരാട് നന്നായി കളിച്ചു, 49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു നിങ്ങൾ 49-ൽ […]

ദൈവത്തിനൊപ്പം !! സെഞ്ചുറികളിൽ സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി വിരാട് കോലി |Virat Kohli

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് വിരാട് കോഹ്ലി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരമായി വിരാട് കോഹ്ലി മാറി. മുൻപ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഈ റെക്കോർഡ്. തന്റെ ഏകദിന കരിയറിൽ 49 സെഞ്ചുറികളാണ് സച്ചിൻ നേടിയിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ഇന്നിംഗ്സിലൂടെ സച്ചിനൊപ്പം എത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു വിരാട് […]

49 ആം സെഞ്ചുറിയുമായി വിരാട് കോലി , ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ഈഡൻ ഗാർഡൻസിലെ സ്ലോനസ് നിറഞ്ഞ പിച്ചിൽ നിശ്ചിത 50 ഓവറുകളിൽ 326 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു സ്കോർ സമ്മാനിച്ചത്. സ്പിന്നിനെ അനുകൂലിച്ച പിച്ചിൽ അതി സൂക്ഷ്മമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ വമ്പൻ ബാറ്റിംഗ് നിരക്കെതിരെ ഈ സ്കോർ ഇന്ത്യയ്ക്ക് മതിയാവുമോ എന്ന ചോദ്യം […]

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡിനൊപ്പമെത്തി രോഹിത് ശർമ്മ |Rohit Sharma

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ മിന്നുന്ന തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ലുങ്കി നിഗിഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തന്റെ ഉദ്ദേശ്യം പ്രകടിപ്പിച്ചു. അഞ്ചാം ഓവറിന്റെ അവസാനത്തിൽ രോഹിത് 22 പന്തിൽ 40 റൺസെടുത്തു, മറ്റേ അറ്റത്ത് നിന്ന് ശുഭ്മാൻ ഗില്ലും അതിവേഗ റേറ്റിൽ സ്കോർ ചെയ്തു.അഞ്ചാം ഓവറിന് ശേഷം സ്കോർ 61-0 എന്ന നിലയിൽ എത്തിയപ്പോൾ, ക്യാപ്റ്റൻ […]

മുഹമ്മദ് ഷമിയുടെ ജേഴ്‌സികൾക്ക് വൻ ഡിമാൻഡ് ,ഈഡൻ ഗാർഡൻസിൽ ജേഴ്‌സി സ്റ്റോക്കില്ല |Mohammed Shami

ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്‌റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുകയാണ്.തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ, ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ സമ്പൂർണ ആധിപത്യം നേടാനാകും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. മുൻ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.ലോകകപ്പിലെ തീപാറുന്ന പ്രകടനത്തോടെ ആരാധകശ്രദ്ധ നേടുകയാണ് ഇന്ത്യൻ പോസ് ബോളർ മുഹമ്മദ് ഷമി. ടൂർണമെന്റിൽ […]

വിരാട് കോലിലിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നാഴികക്കല്ലേക്കാൾ ലോകകപ്പ് വിജയമാണ് പ്രധാനമെന്ന് രാഹുൽ ദ്രാവിഡ് |World Cup 2023 |Virat Kohli

ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് 2023 ൽ ഇന്ന് വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.നിലവിലെ പോയിന്റ് ടേബിൾ പ്രകാരം ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ള ഇന്ത്യ, സൗത്താഫ്രിക്ക ടീമുകൾ ഇന്ന് നിർണായക മാച്ചിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടും.രണ്ട് ശക്തരായ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആര് ജയിച്ചാലും അവൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തും. നിലവിൽ ഈ ലോകക്കപ്പിൽ കളിച്ച ഏഴിൽ ഏഴു കളികളും ജയിച്ച ഇന്ത്യൻ ടീം തുടർച്ചയായ ഏട്ടാമത്തെ ജയത്തിലേക്ക് കുതിക്കാൻ നോക്കുമ്പോൾ സൗത്താഫ്രിക്ക ലക്ഷ്യവും തുടർച്ചയായ […]