ഇന്ത്യക്ക് വലിയ തിരിച്ചടി , വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സിറാജ് പുറത്ത്
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ അവസാന നിമിഷം മാറ്റം വരുത്തി ഇന്ത്യ.ആർ അശ്വിൻ, കെഎസ് ഭരത്, അജിങ്ക്യ രഹാനെ, നവദീപ് സൈനി എന്നിവരുൾപ്പെടെയുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകൾക്കൊപ്പം സ്റ്റാർ പേസർ മുഹമ്മദ് സിറാജും ഇന്ത്യയിലേക്ക് മടങ്ങി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിച്ച സിറാജിന് വിശ്രമം അനുവദിച്ചു.ഏഷ്യാ കപ്പും ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉള്ളതിനാൽ തിരക്കേറിയ വർഷത്തിൽ ജോലിഭാരം കുറക്കാനാണ് ബിസിസിഐ സിറാജിന് വിശ്രമം നൽകിയത്.ഇതേക്കുറിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകിയിട്ടില്ലാത്ത ബിസിസിഐ പകരക്കാരനെ […]