ഏഴാം വിജയത്തോടെ സെമി ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ ശ്രീലങ്ക |World Cup 2023
ലോകകപ്പിലെ 2023 ലെ തുടർച്ചയായ ഏഴാം ജയവും സെമി ഫൈനൽ സ്പോട്ടും ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് വാങ്കഡെയിൽ ശ്രീലങ്കക്കെതിരെ ഇറങ്ങും.ഈ വേദിയിൽ ഈ രണ്ട് ടീമുകളും അവസാനമായി ഏകദിനം കളിച്ചത് 2011 ലോകകപ്പ് ഫൈനൽ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വേൾഡ് കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടുകയാണ്. ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലിനെയും അവസാന രണ്ട് മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യയെയും നഷ്ടമായെങ്കിലും ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും അവർ […]