’15 ദിവസങ്ങൾക്കുള്ളിൽ 6 മത്സരങ്ങൾ’ : ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നേരിടേണ്ടത് കടുത്ത വെല്ലുവിളി
കഴിഞ്ഞ ദിവസമാണ് 2023 ലെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പുറത്തിറക്കിയത്. ഫൈനലിലെത്താൻ കഴിഞ്ഞാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 6 ഏകദിന മത്സരങ്ങൾ കളിക്കേണ്ടിവരും.ടീമിലെ പരിക്കിന്റെ ആശങ്കകൾ കണക്കിലെടുത്ത് 15 ദിവസത്തിനുള്ളിൽ ആറ് ഏകദിന മത്സരങ്ങൾ കഠിനമായ ജോലിയാണ്. ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന വേൾഡ് കപ്പിന് മുന്നോടിയായി ടീം വളരെ തന്ത്രപരമായി മുന്നോട്ട് പോകേണ്ടതുണ്ട്. ഏതൊരു കളിക്കാരന്റെയും ഒരു പരിക്ക് കളിക്കാരന് മാത്രമല്ല ഇന്ത്യൻ ടീമിനെയും മുഴുവൻ ലോകകപ്പിനെയും അപകടത്തിലാക്കും. ഇവിടെയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിയും […]