ഇംഗ്ലണ്ടിനെതിരെ രവിചന്ദ്രൻ അശ്വിൻ കളിക്കുമോ ? മൊഹമ്മദ് ഷമി സ്ഥാനം നിലനിർത്തുമോ ? സിറാജ് പുറത്തിരിക്കുമോ ? |World Cup 2023
ലക്‌നൗവിലെ BRSABV ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇംഗ്ലണ്ട് 2023 ലോകകപ്പിലെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാർ ന്യൂസിലൻഡിനെതിരായ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ തോറ്റെങ്കിലും ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തിരിച്ചു വന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരോട് ത്രീ ലയൺസ് പരാജയപ്പെട്ടു.അഞ്ച് മത്സരങ്ങളിൽ അഞ്ച് ജയവുമായി ടൂർണമെന്റിൽ തോൽവി അറിയാത്ത ഏക ടീമാണ് ഇന്ത്യ. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം […]