സെഞ്ചുറികളുമായി ഗില്ലും ശ്രേയസ് അയ്യറും ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ഇൻഡോറിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടമ്മ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ ആധിപത്യം പുലർത്തിയ ശ്രേയസ് 86 പന്തിൽ നിന്നും സെഞ്ച്വറി തികച്ചു. 90 പന്തിൽ നിന്നും 105 റൺസ് എടുത്ത താരത്തെ സീൻ അബോട്ട് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം 200 റൺസിന്റെ കൂട്ടുകെട്ട് ശ്രേയസ് ഉണ്ടാക്കിയെടുത്തു. റുതുരാജ് ഗെയ്‌ക്‌വാദിനെ (8) തുടക്കത്തിൽ നഷ്ടമായെങ്കിലും ഗിൽ -ശ്രേയസ് കൂട്ടുകെട്ട് […]