ഹാർദിക് പാണ്ഡ്യയുടെ പരിക്ക് സൂര്യകുമാർ യാദവിന് അനുഗ്രഹമായി മാറുമ്പോൾ |Suryakumar Yadav |World Cup 2023
ഐസിസി ലോകകപ്പിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ തന്റെ മുദ്ര പതിപ്പിക്കാൻ സൂര്യകുമാർ യാദവിന് അവസരങ്ങൾ കൂടി ലഭിക്കും എന്നുറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ല.കൂടാതെ മെൻ ഇൻ ബ്ലൂവിനായി രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകാൻ സാധ്യതയുണ്ട്. പാണ്ട്യയുടെ പരിക്ക് സൂര്യകുമാറിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.ബംഗ്ലാദേശ് മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. സൂര്യകുമാർ യാദവ് കിവീസിനെതിരെ കളിച്ചെങ്കിലും 2 റൺസ് മാത്രമെടുത്ത് നിർഭാഗ്യകരമായ റണ്ണൗട്ടിന് ഇരയായി. എന്നാൽ […]