എന്തിന് സഞ്ജുവിനോട് ഇങ്ങനെ ചെയ്യുന്നു !! കരിയർ ശരാശരി 55.71 ആയിരുന്നിട്ടും, അവസാന 6 ഏകദിന ഇന്നിംഗ്‌സുകളിൽ രണ്ട് അർദ്ധ സെഞ്ച്വറി സഞ്ജു പുറത്ത് തന്നെ |Sanju Samson
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിങ്കളാഴ്ച രാത്രി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചു.രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ എന്നി താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരംസഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തതാണ് ആരാധകരെ വിഷമിപ്പിച്ചത്.സാംസണിന് വൻ ആരാധകവൃന്ദം ഉണ്ടെന്നതും അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തപ്പോൾ അവർ അസ്വസ്ഥരാകുമെന്നതും രഹസ്യമല്ല. ഇതാദ്യമായല്ല അർഹത ഉണ്ടായിട്ടും സഞ്ജുവിനെ ടീമിലെടുക്കാതിരിക്കുന്നത്.ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് […]