Browsing category

Cricket

ഗോൾഡൻ ചാൻസ്! ന്യൂസീലൻഡിനെതിരെയുള്ള മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മുഹമ്മദ് ഷമിയും സൂര്യകുമാർ യാദവും തിരിച്ചെത്തും |World Cup 2023

ധർമശാലയിൽ ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനെയും വെറ്ററൻ പേസർ മുഹമ്മദ് ഷമിയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിചിരിക്കുകയാണ്. യാദവും ഷമിയും ഇതുവരെ ലോകകപ്പ് മത്സരത്തിൽ കളിച്ചിട്ടില്ല. എന്നിരുന്നാലും ഓൾറൗണ്ടർ പാണ്ഡ്യയുടെ പരിക്കിന്റെ ഫലമായി അവരുടെ പ്ലേയിംഗ് ലൈനപ്പ് മാറ്റാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു, ഇത് അവർക്ക് പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ അവസരം […]

‘വ്യക്തമായ മുൻതൂക്കവുമായി ന്യൂസീലൻഡ്’ : 1987 വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് കിവീസിനെതിരെ നേടാനായത് ഒരു വിജയം മാത്രം |World Cup 2023

1987 മുതൽ ഇതുവരെ നടന്ന ഏകദിന ലോകകപ്പുകളിലെ 5 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമേ ന്യൂസിലൻഡിനെ ജയിക്കാനായിട്ടുള്ളൂ.2003 വേൾഡ് കപ്പിലാണ് ഇന്ത്യയുടെ അവസാന ജയം വന്നത്.2019 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിൽ സ്ഥാനം പിടിച്ചിരുന്നു.ആ മത്സരത്തിൽ 239 റൺസ് പിന്തുടരുമ്പോൾ ഇന്ത്യ 24/4 എന്ന നിലയിലായി.59 പന്തിൽ 77 റൺസ് റൺസ് എടുത്ത രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും 18 റൺസിന്റെ തോൽവി ഇന്ത്യ വഴങ്ങി. ഇന്ന് ധർമ്മശാലയിലെ […]

ന്യൂസിലൻഡിനെതിരെ 14 റൺസ് കൂടി നേടിയാൽ …… : ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ് |Shubman Gill

ലോകകപ്പ് 2023ൽ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ അഞ്ചാം മത്സരത്തിൽ ഇന്ന് ന്യൂസിലൻഡിനെ നേരിടും.ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ ന്യൂസിലൻഡിനെതിരായ ഇന്നത്തെ പോരാട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹാഷിം അംലയുടെ റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓപ്പണർ.40 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഏറ്റവും വേഗമേറിയ 2000 ഏകദിന റൺസ് എന്ന റെക്കോർഡ് അംലയുടെ പേരിലുള്ളത്. അതേസമയം 37 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഗിൽ ഇതുവരെ 1986 ഏകദിന റൺസ് […]

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയുടെ ബാലൻസിനെ ബാധിക്കുമെന്ന് രാഹുൽ ദ്രാവിഡ് |World Cup 2023

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം തങ്ങളുടെ ആദ്യ നാല് ലോകകപ്പ് മത്സരങ്ങളിൽ ഉണ്ടായിരുന്ന അതേ ബാലൻസ് തന്റെ ടീമിന് ന്യൂസിലൻഡിനെതിരെ ഉണ്ടായേക്കില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സമ്മതിച്ചു.പക്ഷേ ഇത് ന്യൂസിലൻഡിനെതിരെ വ്യത്യസ്തമായ ഒരു കോമ്പിനേഷൻ പരീക്ഷിക്കാൻ ആതിഥേയർക്ക് അവസരം നൽകും. ബംഗ്ലാദേശിനെതിരായ ഏഴ് വിക്കറ്റ് വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ ഓൾറൗണ്ടർ പാണ്ഡ്യ ന്യൂസിലൻഡ് മത്സരത്തിന് ലഭ്യമാകില്ല.”ഹാർദിക് ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. അയാൾക്ക് ഈ കളി നഷ്‌ടമായി.എന്നാൽ 14 കളിക്കാരിൽ നിന്നും മികച്ച കോമ്പിനേഷൻ […]

ലോകകപ്പിൽ ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം , ഇന്ത്യയുടെ എതിരാളികൾ കരുത്തരായ ന്യുസീലൻഡ് |World Cup 2023

ലോകകപ്പ് 2023 ൽ ഇന്ത്യയും ന്യൂസിലൻഡും മാത്രമാണ് ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകൾ. ഉയർന്ന നെറ്റ് റൺ റേറ്റുമായി ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടൂർണമെന്റിന് ഊഷ്മളമായ തുടക്കം കുറിച്ചു. നെതർലൻഡ്‌സിനെതിരെ (99 റൺസിന്), ബംഗ്ലാദേശിനെതിരെ (എട്ട് വിക്കറ്റിന്), അഫ്ഗാനിസ്ഥാനെതിരെ (149 റൺസിന്) പരാജയപ്പെടുത്തി അവർ മിന്നുന്ന ഫോം തുടർന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യ ആരംഭിച്ചത്, തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ (എട്ട് […]

ആവേശപ്പോരിൽ ചണ്ഡീഗഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള |Kerala Cricket

സൈദ് മുഷ്തഖ്‌ അലി ട്രോഫിയിലെ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വരുൺ നായനാർ എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ബോളിങ്ങിൽ ബേസിൽ തമ്പിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്തായാലും കേരളത്തിനെ സംബന്ധിച്ച് ഒരുപാട് വിലപ്പെട്ട വിജയം തന്നെയാണ് ചണ്ഡിഗഡ് ടീമിനെതിരെ നേടിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി […]

‘പാകിസ്ഥാന്‍ സിന്ദാബാദ്’ ഇവിടെ വേണ്ട! ‘ പാക് ആരാധകനെതിരെ പോലീസ് |World Cup 2023

വീണ്ടും ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ വിവാദം. പാക്കിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിവാദമായിരിക്കുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടന്നത്. നിർണായക മത്സരമായതിനാൽ തന്നെ ഒരുപാട് ആരാധകർ മത്സരം കാണാൻ ഒത്തുകൂടിയിരുന്നു. ഇതിൽ ഓസ്ട്രേലിയയുടെയും പാകിസ്താന്റെയും ആരാധകരായിരുന്നു കൂടുതലും. എന്നാൽ മത്സരത്തിനിടയിൽ നടന്ന അപലപനീയമായ ഒരു രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.മത്സരത്തിനിടെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ച ഒരു ആരാധകനെ പോലീസ് […]

വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ , സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗണ്ടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗർഹിനെതിരായ മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് സഞ്ജു സാംസൺ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായി മാറിയ സഞ്ജു സാംസൺ ചണ്ഡിഗർഹിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തുകൾ നേരിട്ട് 52 റൺസാണ് നേടിയത്. ചണ്ഡീഗർഹ് ടീമിനെ പൂർണമായും അടിച്ചുതുരത്തിയാണ് സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ വമ്പൻ സ്കോറിൽ എത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ കേരളം […]

‘വ്യക്തിപരമായ നാഴികക്കല്ലുകളല്ല, ടീമിനെ ഒന്നാമതെത്തിക്കണം’: 48-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കാൻ സിംഗിൾസ് നിഷേധിച്ച വിരാട് കോഹ്‌ലിക്കെതിരെ പൂജാര |World Cup 2023

ഒരു അവിസ്മരണീയ ഇന്നിംഗ്സ് തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിൽ ഒരു പടുകൂറ്റൻ സിക്സർ നേടിയാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ സെഞ്ച്വറി പൂർത്തീകരിക്കാൻ വിരാട് കോഹ്ലി കളിച്ച രീതി ഒരു വിഭാഗം ആരാധകരിൽ വളരെ വലിയ വിമർശനമുണ്ടാക്കി. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ടീമിന്റെ നെറ്റ് റൺറേറ്റിന് പകരം തന്റെ നാഴികക്കല്ലിന് കോഹ്ലി പ്രാധാന്യം നൽകി എന്ന വിമർശനമായിരുന്നു ഉയരുന്നത്. ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് […]

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഭാര്യാപിതാവ് ഷാഹിദ് അഫ്രീദിയുടെ നേട്ടത്തിന് ഒപ്പമെത്തി ഷഹീൻ അഫ്രീദി |Shaheen Afridi

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ 50 ഓവറിൽ 367 റൺസ് അടിച്ചെടുത്തു.ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് 259 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ഓസ്‌ട്രേലിയ 400 റൺസ് പ്രതീക്ഷിച്ചെങ്കിലും ഷഹീൻ അഫ്രീദിയുടെ മിന്നുന്ന ബൗളിംഗ് അവർക്ക് തടയിട്ടു. ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റുകളാണ്‌ മത്സരത്തിൽ നേടിയത്.അഫ്രീദി തന്റെ പത്ത് ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.ലോകകപ്പ് ചരിത്രത്തിലെ ഷഹീന്റെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. പാക്കിസ്ഥാനുവേണ്ടി ലോകകപ്പ് […]