തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി കെൽ രാഹുൽ|KL Rahul
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് കെ എൽ രാഹുൽ.പ്രേമദാസ് സ്റ്റേഡിയത്തിൽ നാടകകുന്ന പാകിസ്ഥാനെതിരെയുള്ള 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ സ്റ്റാർ ബാറ്റർ സെഞ്ചുറി നേടി.റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിച്ചതിന് ശേഷം പാകിസ്ഥാൻ ബൗളർമാർക്കെതിരെ കെ എൽ രാഹുൽ ആക്രമണം നടത്തി. മഴ കാരണം റിസർവ് ദിനത്തിൽ കളി തുടങ്ങാൻ 110 മിനിറ്റ് വൈകിയതിന് ശേഷം കെഎൽ രാഹുലും വിരാട് കോഹ്‌ലിയും 2 വിക്കറ്റിന് 147 എന്ന നിലയിൽ ഇന്ത്യൻ ഇന്നിംഗ്‌സ് പുനരാരംഭിച്ചു. […]