യൂബർ ഈറ്റ്സ് ഡെലിവറി ബോയിൽ നിന്നും ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ഡച്ച് ടീമിലെ താരത്തിലേക്കുള്ള വളർച്ച |Paul van Meekeren
ഇന്നലെ ധർമശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നെതർലൻഡ്‌സ് പ്രസിദ്ധമായ വിജയം നേടിയതിന് ശേഷം ഡച്ച് പേസർ പോൾ വാൻ മീകെരെന്റെ മൂന്ന് വർഷം പഴക്കമുള്ള ട്വീറ്റ് ഇന്റർനെറ്റിൽ വൈറലായി. അതിൽ ക്രിക്കറ്റ് കളിക്കുന്നതിന് പകരം ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന തന്റെ ഖേദകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.പോൾ വാൻ മീകെരെന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട ഒരു കാലമുണ്ടായിരുന്നു.ടി20 ലോകകപ്പ് 2020 ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുകയായിരുന്നു എന്നാൽ കോവിഡ് -19 […]