ആദ്യം രോഹിത് പിന്നെ കോലി : ഷഹീൻ അഫ്രീദിയുടെ ഓപ്പണിങ് സ്പെല്ലിൽ തകർന്നടിഞ്ഞ് ഇന്ത്യ
പല്ലേക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2023-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഷഹീൻ അഫ്രീദി ഒരു ഉജ്ജ്വല പന്ത് ഉപയോഗിച്ച് രോഹിത് ശർമ്മയെ പുറത്താക്കി. അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിതിന്റെ പ്രതിരോധത്തിൽ തുളച്ചുകയറാൻ കഴിയുന്ന ഇൻ-സ്വിംഗ് ഡെലിവറിയുമായി ഷഹീൻ എത്തി. അഞ്ചാം ഓവറിലെ അവസാന പന്ത് രോഹിതിന്റെ ബാറ്റിനും പാഡിനും ഇടയിലുടെ പോയി ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു.ഷഹീനിൻറെ ബോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ പൂർണ്ണമായും പരാജയപ്പെടുത്തി.രോഹിത് 22 പന്തിൽ 11 […]