‘ഇന്ത്യ ഐസിസി ടൂർണമെന്റ് വിജയിക്കാത്തതിന്റെ ഏറ്റവും വലിയ കാരണം ഇതാണ്’ : രാഹുലിനെതിരെ പരോക്ഷ വിമർശനവുമായി ഗൗതം ഗംഭീർ
ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കെഎൽ രാഹുലിന് സെഞ്ച്വറി നഷ്ടമായിരുന്നു.97 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ രാഹുലാണ് പ്ലെയർ ഓഫ് ദി മാച്ച് (POTM).ഒരു മിന്നുന്ന സിക്‌സറടിച്ചാണ് രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാൽ രാഹുലിന് സെഞ്ച്വറി തികയ്ക്കാൻ കഴിഞ്ഞില്ല. ജയം പൂർത്തിയാക്കാൻ ഇന്ത്യക്ക് അഞ്ച് റൺസ് കൂടി വേണ്ടിയിരിക്കെ, ഒരു ബൗണ്ടറിയും ഒരു സിക്സും അടിച്ച് മൂന്നക്കത്തിലെത്താനാണ് രാഹുൽ ശ്രമിച്ചത്.എന്നാൽ പാറ്റ് കമ്മിൻസിനെ സിക്സ് അടിച്ചതോടെ […]