അഞ്ചാം ടി 20 യിൽ നാണംകെട്ട തോൽവിയുമായി ഇന്ത്യ , പരമ്പര വെസ്റ്റ് ഇൻഡീസിന് സ്വന്തം
വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. വിൻഡീസിനായി ബാറ്റിംഗിൽ നിക്കോളാസ് പൂരനും ബ്രാണ്ടൻ കിങ്ങും തിളങ്ങിയപ്പോൾ ബോളിംഗിൽ റൊമാലിയോ ഷെപ്പേർഡ് തീയായി മാറുകയായിരുന്നു. എന്നാൽ മറുവശത്ത് ഇന്ത്യൻ ബോളർമാർ നന്നെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തായാലും ഈ പരാജയം ഇന്ത്യയെ വരും ദിവസങ്ങളിൽ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്. ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് […]